മത്സ്യത്തൊഴിലാളികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് - ജില്ലാ കലക്ടര്‍
മഴക്കെടുതിയില്‍ അകപ്പെട്ടവരുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തൊഴില്‍ മാറ്റിവച്ച് അധ്വാനിച്ച ജില്ലയിലെ ഓരോ മത്സ്യത്തൊഴിലാളിയോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.
അടിയന്തര ഘട്ടത്തില്‍ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ വലിയൊരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളികളുടേത്. അയല്‍ ജില്ലകളിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സന്നദ്ധമായ മനസ്സുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ട കലക്ടര്‍ ഡിങ്കികളാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യത്തിന് ഡിങ്കികള്‍ ഇവിടെ ലഭ്യമായിരുന്നില്ല. ഈ ഘട്ടത്തിലാണ് വള്ളങ്ങള്‍ എന്ന സാധ്യത മുന്നിലെത്തിയത്. ശ്രമകരമായ ദൗത്യമായിരുന്നു 150 വള്ളങ്ങളേയും 700ലേറെ തൊഴിലാളികളേയും പ്രതിബന്ധങ്ങള്‍ മറികടന്ന് സജ്ജരാക്കുക എന്നത്. എന്നാല്‍ ഇതിനായുള്ള ശ്രമത്തിന് ആത്മസമര്‍പണത്തിന്റെ പിന്തുണയാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കിയത്. രാജ്യത്തിനാകെ മാതൃകയാകും വിധമുള്ള പ്രവര്‍ത്തനമാണ് പിന്നീട് ഈ സമൂഹത്തില്‍ നിന്നുണ്ടായത്. അതിനുള്ള ഹൃദയം നിറഞ്ഞ നന്ദി മത്സ്യത്തൊഴിലാളികള്‍ക്കായി പങ്കിടുന്നുവെന്ന് കലക്ടര്‍ അറിയിച്ചു.
ഈ ദൗത്യത്തില്‍ ജില്ലാഭരണകൂടത്തിനൊപ്പം നിന്ന മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും അകമഴിഞ്ഞ നന്ദി കൂടി അറിയിക്കുന്നതായും കലക്ടര്‍ പറഞ്ഞു.
(പി.ആര്‍.കെ. നമ്പര്‍ 1933/18)
- Log in to post comments