Skip to main content

മഴക്കെടുതി ശുചീകരണം: ജില്ലയില്‍ പ്രത്യേക സംവിധാനം

മഴക്കെടുതി പുനരധിവാസത്തിന്റെ മുഖ്യഘടകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ജില്ലാതല ചുമതല നിര്‍വഹിക്കുന്നതിനൊപ്പം കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളിലെ ശുചീകരണത്തിന്റെ ചുമതലയും പ്ലാനിംഗ് ഓഫീസര്‍ക്കാണ്. കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി - എ.ഡി.സി(ജനറല്‍), അഞ്ചല്‍, പുനലൂര്‍ - എ.ഡി.സി(ടി.എസ്), പത്തനാപുരം - ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെയാണ് നിര്‍വഹണ ചുമതല.  

ഓരോ വാര്‍ഡ് മെമ്പറുടേയും നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സാമൂഹ്യ സംഘടനകളുടേയും വിദ്യാര്‍ഥി സംഘടനകളുടേയും എന്‍.സി.സി, എന്‍.എസ്.എസ്, യൂത്ത് ക്ലബ്ബുകള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വോളന്റീയേഴ്‌സ് ടീമും രൂപീകരിച്ചു. ടീമുകളുടെ പ്രവര്‍ത്തനം  ആരംഭിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി അറിയിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1951/18)

 

date