Post Category
മഴക്കെടുതി: ശുചീകരണ ഉപകരണങ്ങള്‍ക്കായി സമാഹരണ കേന്ദ്രം
വെളളപ്പൊക്കത്തെ തുടര്‍ന്ന് ചെളികയറിയ വീടുകളെല്ലാം ശുചീകരിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ സമാഹരണ കേന്ദ്രം തുടങ്ങി. വീടുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറി കിട്ടിയ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയും ശുചീകരിക്കും.
മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പുചട്ടി, റബ്ബര്‍ കുട്ട, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ തുടങ്ങിയവ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിതരണത്തിനായാണ് ശേഖരിക്കുന്നത്.
എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും പരമാവധി ശുചീകരണ സാമഗ്രികള്‍ ശേഖരിച്ച് കേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇവിടെ ശുചീകരണ സാമഗ്രികള്‍ എത്തിക്കാവുന്നതാണ് എന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1952/18)
date
- Log in to post comments