ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പും
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യസാധനങ്ങളും എത്തിച്ചാണ് ജില്ലയിലെ കൃഷിവകുപ്പ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ സമീപ ജില്ലകളിലേക്കും സഹായമെത്തിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. നജീബ് അറിയിച്ചു.
വിളനാശം നേരിട്ട കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിച്ചു. ഓരോ ദിവസത്തേയും നഷ്ടത്തിന്റെ കണക്ക് നിത്യേന ശേഖരിക്കുന്നുമുണ്ട്. പ്രാഥമിക കണക്ക് പ്രകാരം 11 കോടിയിലധികം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തയിട്ടുള്ളത്.
കല്ലട, അച്ചന്‍കോവില്‍, ഇത്തിക്കര ആറുകള്‍ കരകവിഞ്ഞ സാഹചര്യത്തില്‍ വെള്ളം ഇറങ്ങിയതിനു ശേഷമേ നഷ്ടത്തിന്റെ തോത് കണക്കാക്കാനാകൂ. വിള ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുള്ളവര്‍ക്ക് അതു ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുകയാണ്. ഓണക്കാലത്ത് വില പിടിച്ചു നിര്‍ത്താന്‍ പച്ചക്കറി ചന്തകള്‍ നടത്തി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍ 1953/18)
- Log in to post comments