Post Category
മഴക്കെടുതി: ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഹൈഡ്രോഗ്രാഫിക് സര്‍വെ സംഘവും
ജില്ലയിലെ ഹൈഡ്രോഗ്രാഫിക് സര്‍വെ ഉദ്യോഗസ്ഥര്‍ പ്രളയജലത്തില്‍ നിന്ന് രക്ഷിച്ചത് 648 പേരെയാണ്. ഇവരില്‍ 19 ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ബോയകള്‍ എന്നിവ സഹിതമാണ് സംഘം പത്തനംതിട്ടയിലെ ദുരന്തമേഖലയില്‍ എത്തിയത്. പന്തളം ടൗണിലും മുട്ടാര്‍, ചേരിക്കല്‍, മുടിയൂര്‍ക്കോണം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഭക്ഷണപ്പൊതി, ഭക്ഷണ വസ്തുക്കള്‍, കുടിവെള്ളം, മരുന്ന് തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഇവര്‍ സഹായകമേകി. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. മറൈന്‍ സര്‍വയര്‍ ആര്‍. മനോരഞ്ജന്റെ നേതൃത്വത്തിലുള്ള 18 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
(പി.ആര്‍.കെ. നമ്പര്‍ 1954/18)
date
- Log in to post comments