Post Category
ജില്ലയില്‍ ഇനി ശേഷിക്കുന്നത് എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
കൊല്ലം ജില്ലയില്‍ ഇനി അവശേഷിക്കുന്നത് എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍. 257 കുടുംബങ്ങളിലെ 828 പേരാണ് ക്യാമ്പുകളിലുള്ളത്. അഞ്ചു ക്യാമ്പുകളിലായി കഴിയുന്ന 431 പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരാണ്. ആറ് ക്യാമ്പുകള്‍ കരുനാഗപ്പള്ളി താലൂക്കിലും രണ്ടെണ്ണം കൊല്ലം താലൂക്കിലുമാണ്.
നിലവിലുള്ള ക്യാമ്പുകളുടെ പട്ടിക ചുവടെ.
1. അമൃത യു.പി.എസ് പാവൂമ്പ, 2. വേങ്ങര എല്‍.പി.എസ് തൊടിയൂര്‍, 3. ജി.എല്‍.പി സ്‌കൂള്‍ ചവറ, 4. ജി.എച്ച്.എസ്.എസ് ഓച്ചിറ, 5. അമൃത എഞ്ചിനീയറിംഗ് കോളേജ് കെ.എസ്.പുരം, 6. ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ കൊല്ലം, 7. കുന്നത്ത് വീട്, മുളവന, 8. ഗുരുമന്ദിരം മുരുക്കുംപാടം.
(പി.ആര്‍.കെ. നമ്പര്‍ 1967/18)
date
- Log in to post comments