Skip to main content

ദുരിതബാധിതകര്‍ക്ക് സഹായമേകാന്‍ ആസാപ്പും 

കൊല്ലത്തും അയല്‍ ജില്ലകളിലും നടക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) വോളണ്ടിയര്‍മാരും സജീവ സാന്നിധ്യമറിയിക്കുകയാണ്. 

അസാപ്പിന്റെ സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകളിലെ പരിശീലകരും വിദ്യാര്‍ഥികളുമാണ് കൊല്ലത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായെത്തിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി സമാഹരിച്ച ഭക്ഷ്യ വസ്തുക്കളും മരുന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന സേവനമാണ് ആസാപ് സംഘം ആദ്യ ഘട്ടത്തില്‍ ചെയ്തത്. 

മണ്‍ട്രോതുരുത്ത്, കുളത്തൂപ്പുഴ, വെസ്റ്റ് കല്ലട, പൂതക്കുളം, മീനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അസാപ് വോളണ്ടിയര്‍മാരുടെ സേവനമുണ്ട്. ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിലും ചെങ്ങന്നൂര്‍, എടത്വ, വിയ്യപുരം മേഖലകളിലെ ക്യാമ്പുകളില്‍ മരുന്നും അവശ്യ വസ്തുക്കളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുചേരുന്നു.

ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യം മുന്‍നിര്‍ത്തി എനര്‍ജൈസര്‍ ഗെയിമുകള്‍ക്കും അസാപ് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷോബി ദാസ് പറഞ്ഞു.

(പി.ആര്‍.കെ. നമ്പര്‍ 1973/18)

 

date