Post Category
ന്യായവില ഉറപ്പാക്കാന്‍ കൃഷി വകുപ്പിന്റെ പച്ചക്കറി ചന്തകള്‍
പ്രകൃതിക്ഷോഭം മൂലം ആഭ്യന്തര ഉദ്പാദനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ആരംഭിച്ച ഓണം-ബക്രീദ് ചന്തകള്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. ഈ മാസം 20ന് 69 കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ചന്തകളുടെ പ്രവര്‍ത്തനം ഇന്ന് (ഓഗസ്റ്റ് 24) അവസാനിക്കും.
ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളാണ് ഈ ചന്തകളില്‍ വില്‍ക്കുന്നത്. ഇവിടെ ലഭ്യമല്ലാത്ത ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന എത്തിക്കുകയാണ്.
വിപണി വിലയേക്കാള്‍ 30 ശതമാനം കുറച്ചാണ് പഴങ്ങളും പച്ചക്കറികളും വകുപ്പ് വില്‍ക്കുന്നത്. ജില്ലാതലത്തില്‍ സംഭരണ വിലയും വില്‍പ്പന വിലയും അതത് ദിവസം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.
(പി.ആര്‍.കെ. നമ്പര്‍ 1974/18)
date
- Log in to post comments