പ്രളയ രക്ഷാദൗത്യം; മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ആദരം ഇന്ന് (ഓഗസ്റ്റ് 25)
മഴക്കെടുതി രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്ന കൊല്ലം മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവോണ നാളില്‍ സര്‍ക്കാരിന്റെ ആദരം. ഇന്ന് (ഓഗസ്റ്റ് 25). വൈകിട്ട് നാലിന് വാടി കടപ്പുറത്ത് ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും ഫിഷറീസ് വകുപ്പും മത്സ്യഫെഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് ബഹു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
കൊല്ലം കോര്‍പ്പറേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പുതുവസ്ത്രങ്ങള്‍ വനം മന്ത്രി കെ. രാജു വിതരണം ചെയ്യും. പ്രശംസാപത്രം, സിറ്റി പോലീസ് നല്‍കുന്ന മെമന്റോ, തമിഴ്‌നാട് പൗള്‍ട്രി അസോസിയേഷന്റെ 15 ലക്ഷം രൂപയുടെ ധനസഹായം എന്നിവയും ചടങ്ങില്‍ നല്‍കും.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനാകും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, മുല്ലക്കര രത്‌നാകരന്‍, കെ.ബി. ഗണേഷ് കുമാര്‍, പി. അയിഷാപോറ്റി, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബാ ആന്റണി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ, സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, മത്സ്യഫെഡ് എം.ഡി. ഡോ. ഹരോള്‍ഡ് ലോറന്‍സ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം എച്ച്. ബേസില്‍ ലാല്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ എ. അനിരുദ്ധന്‍, എ. ആന്‍ഡ്രൂസ്, ബിജു ലൂക്കോസ്, നെയ്ത്തില്‍ വിന്‍സന്റ്, എന്‍. ടോമി, പി. ജയപ്രകാശ് എന്നിവര്‍ മുഖ്യതിഥികളാകും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്വാഗതവും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം നന്ദി പറയും.
(പി.ആര്‍.കെ. നമ്പര്‍ 1980/18)
- Log in to post comments