Skip to main content

പ്രകൃതിക്ഷോഭം: കിഴക്കന്‍ മേഖലയില്‍ സുരക്ഷയൊരുക്കി വനം വകുപ്പ് 

പ്രകൃതി ക്ഷോഭത്തില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലേടത്തും  റോഡിലേക്ക് മരങ്ങള്‍ വീണെങ്കിലും ഗതാഗത തടസം അധികനേരം നീണ്ടുനിന്നില്ല. വനം വകുപ്പിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമായിരുന്നു ഇതിനു പിന്നില്‍. 

അച്ചന്‍കോവില്‍, തെ•ല, പുനലൂര്‍ പ്രദേശങ്ങള്‍  ശക്തമായ മഴയിലും കാറ്റിലും ഒറ്റപ്പെട്ടപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയതും വനം വകുപ്പാണ്. 

  മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ച ആര്യങ്കാവ്-കോട്ടവാസല്‍ റോഡിലെ  തടസങ്ങള്‍ അതിവേഗത്തില്‍ നീക്കാന്‍ സാധിച്ചത് വകുപ്പിന്റെ ശ്രദ്ധേയമായ നേട്ടമാണ്. വനമേഖലയിലെ റോഡുകളിലുണ്ടായ മറ്റ് ഗതാഗത തടസങ്ങള്‍ നീക്കം  ചെയ്യുന്നതിനും ഉദേ്യാഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.  

ജില്ലയില്‍ വനമേഖലയില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളെ ഈ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും അവശ്യ സാധനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥരും  വനസംരക്ഷണ സമിതി  വോളന്റിയര്‍മാരും രാപ്പകല്‍ ഭേദമെന്യെ പ്രവര്‍ത്തിച്ചു. 

ആര്യങ്കാവില്‍  ഫോറസ്റ്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും രണ്ട്                         സ്‌കൂളുകളിലുമായിരുന്നു ദുരിതാശ്വാസ ക്യാമ്പുകള്‍. അച്ചന്‍കോവിലില്‍ ഒന്നും തെ•ലയില്‍ രണ്ടും ക്യാമ്പുകളാണ് ഉണ്ടായിരുന്നത്.  

ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ബോട്ട് ഡ്രൈവര്‍മാരും എട്ടു നീന്തല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം   ചെങ്ങന്നൂര്‍, പന്തളം ഭാഗങ്ങളില്‍  രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ജ്യോതി പറഞ്ഞു. 

ജില്ലയിലും സമീപ ജില്ലകളിലും പ്രളയക്കെടുതി ബാധിത മേഖലകളില്‍       ഇപ്പോള്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും വകുപ്പിന്റെ സീജീവ പങ്കാളിത്തമുണ്ട്.

(പി.ആര്‍.കെ. നമ്പര്‍ 1982/18)

date