Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി 48 പേര്‍ 

കൊല്ലം ജില്ലയില്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 10 കുടുംബങ്ങളിലെ 48 പേര്‍. ചവറ തെക്കുംഭാഗം ജി.യു.പി.എസിലെ ക്യാമ്പില്‍ കൊല്ലം ജില്ലയിലെ  നാലു കുടുംബങ്ങളിലെ 13 പേര്‍ താമസിക്കുന്നു. 

ആലപ്പുഴ ജില്ലയിലെ 6 കുടുംബങ്ങളില്‍നിന്നുള്ള 35 പേരാണ് മറ്റു രണ്ടു ക്യാമ്പുകളിലുള്ളത്. മുളവനയിലെ രണ്ടു വീടുകള്‍, മുരിക്കുംപുഴ ഗുരുമന്ദിരം എന്നിവിടങ്ങളിലാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 
(പി.ആര്‍.കെ. നമ്പര്‍ 1996/18)
(അവസാനിച്ചു) 

date