Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം; അദാലത്ത് ബുധനാഴ്ച്ച മുതല്‍
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം പ്രീമെട്രിക്ക് & പോസ്റ്റ്‌മെട്രിക്ക് (ഫിഷറീസ് ഇ-ഗ്രാന്റ്‌സ്) വിവിധ സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാത്തത് സംബന്ധിച്ച് 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സെപ്റ്റംബര്‍ 13(ബുധന്‍) മുതല്‍ 16(ശനി) വരെ എറണാകുളം സലിം അലി റോഡിലെ ഫിഷറീസ് കോംപ്ലക്‌സ് അവെയര്‍നസ് ഹാളില്‍ അദാലത്ത് നടത്തും.
അദാലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോ/ സ്ഥാപനമേധാവികളോ പങ്കെടുത്ത് ഫിഷറീസ് വിദ്യാഭ്യാസ ആനുകൂല്യ സംബന്ധമായ പരാതികള്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍(മേഖല) അറിയിച്ചു.
date
- Log in to post comments