Post Category
വെള്ളപ്പൊക്കം: എലിപ്പനിക്കെതിരെ ജാഗ്രത വേണം
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മലിനജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്‌ളിന്‍ 100 മി.ഗ്രാം, ഗുളികകള്‍ ആഴ്ചയില്‍ രണ്ടെണ്ണം ഭക്ഷണത്തിനുശേഷം കഴിക്കണം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ കെട്ടിനിന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിന്റെ സേവനം തേടണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
date
- Log in to post comments