Skip to main content

ലോക ബധിര ദിനാഘോഷം ഞായറാഴ്ച്ച ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്യും

 

66-ാമത് അന്താരാഷ്ട്ര ബധിര ദിനാഘോഷവും ആംഗ്യഭാഷാ ദിനാഘോഷവും ഞായറാഴ്ച്ച( സെപ്റ്റംബര്‍ 24)  എറണാകുളത്ത് നടക്കും. എറണാകുളം ജില്ലാ ബധിര ഫോറം സംഘടിപ്പിക്കുന്ന പരിപാടി കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി ജെട്ടിയിൽ രാവിലെ 10.30ന്  ​ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്യും. 

വാട്ടർ മെട്രോ ഹെഡ് സാജൻ പി. ജോൺ, റോട്ടറി ക്ലബ്ബ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യർ, അക്കഡ് ചെയർമാൻ നിസാർ ഇബ്രാഹിം, ഡോ. സിറിൾ ജോർജ്ജ്, ഷിബു ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. വാട്ടർ മെട്രോ യാത്രയ്ക്ക് ശേഷം ബോൾഗാട്ടി പാലസിൽ വിവിധ പരിപാടികൾ നടക്കും.

date