കുട്ടികള്‍ക്ക് കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
പുലരി ചില്‍ഡ്രന്‍സ് വേള്‍ഡ് മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാളത്തില്‍ കഥ, കവിത, ചിത്രരചന എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപ മൂന്നാം സമ്മാനം 1000 രൂപയും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. രചനകള്‍ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. കവിത രണ്ട് പേജിലും കഥ അഞ്ച് പേജിലും കവിയരുത്. ചിത്രരചനയ്ക്കുള്ള വിഷയം കേരളത്തിലെ ഒരു പ്രകൃതി ദൃശ്യമാണ് (എ ത്രി വലുപ്പത്തില്‍). സൃഷ്ടികള്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ പോസ്റ്റല്‍ ആയോ അയക്കാം. ചിത്രങ്ങള്‍ നേരിട്ടോ പോസ്റ്റലായോ എത്തിക്കണം. വിലാസം: സെക്രട്ടറി, പുലരി ചില്‍ഡ്രന്‍സ് വേള്‍ഡ്, ഇന്ദിരാനഗര്‍ സ്ട്രീറ്റ് രണ്ട്, മണ്ണുത്തി, തൃശ്ശൂര്‍, 680 651. ഫോണ്‍: 9447937960, 8973293790 ഇ-മെയില്‍ crdas13@yahoo.co.in
- Log in to post comments