Skip to main content

കുടിശ്ശിക നിവാരണ അദാലത്ത് നാളെ (12)

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍   നിന്നും പാറ്റേണ്‍, സി ബി സി   പദ്ധതികള്‍  പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള   കുടിശ്ശിക നിവാരണ അദാലത്ത് ഒക്ടോബര്‍ 12 ന്  നടത്തും. ഇടുക്കി, കോട്ടയം ജില്ലകള്‍ക്കായി കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ 11 മണി  മുതല്‍  4 മണി  വരെ അദാലത്ത് നടക്കും. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ,പിഴപ്പലിശ എന്നിവയില്‍ ഇളവ് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
04862-222344.

date