Skip to main content

അറിയിപ്പുകൾ 

ദേശീയ ആരോഗ്യദൗത്യം അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ https://arogyakeralam.gov.in/  സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ പറയുന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
സ്‌പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ: https://docs.google.com/forms/d/1olwXKbD-jHXdVkUyG2gS-XCjwJFVTDiJ4NxtLoFc1xY/edit
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: https://docs.google.com/forms/d/1y2CVCVUVT7TlSTMSKbyDssP3iDlWm1NBpZH34mm5Zyo/edit
ഫോൺ: 0495 2374990 

ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 

കേരള ലോകായുക്ത ഒക്ടോബർ 19, 20 തിയ്യതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ നടത്തുന്ന സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.  
 
സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ 

കൊയിലാണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത പട്ടിക ജാതിയിൽപ്പെട്ട, എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ അല്ലെങ്കിൽ അതിന് മുകളിലുമുള്ള യോഗ്യതയുള്ളവരും 18നും 35നും ഇടയിൽ പ്രായമുള്ളവരുമായ, ഉദ്യോഗാർഥികളിൽ നിന്നും കെൽട്രോൺ നടത്തുന്ന ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 12നകം കൊയിലാണ്ടി എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുമായി  ബന്ധപ്പെടുക. കോഴ്‌സ് പൂർണമായും സൗജന്യവും, സ്‌റ്റൈപ്പൻഡോടു കൂടിയതുമാണ്. ഫോൺ: 0496 2630588 

 

സീറ്റൊഴിവ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായിരിക്കണം. പ്രായപരിധി : 17നും 35 ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം. ഒക്ടോബർ 25ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട, ഫോൺ: 0473 4  296496, 8547126028  

 

മത്സ്യബന്ധന യാനങ്ങളിൽ ശുദ്ധജല ടാങ്ക്: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബഹുദിന മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന, നിയമപരമായി രജിസ്ട്രേഷൻ ലൈസൻസുള്ള ട്രോളറുകളോ മറ്റ് യന്ത്രവത്കൃത യാനങ്ങളോ സ്വന്തമായുള്ള കടൽ മത്സ്യത്തൊഴിലാളികൾ ആണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് മുൻഗണന. അപേക്ഷകൾ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും, ബേപ്പൂർ/വെള്ളയിൽ/ കൊയിലാണ്ടി/ വടകര മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി. ഒക്ടോബർ 20 വൈകീട്ട് അഞ്ച് മണി. ഫോൺ: 0495 2383780.

date