Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

 

കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മാനസികാരോഗ്യം ഒരു സാർവത്രിക മാനുഷിക അവകാശം എന്നതാണ് ദിനാചരണ സന്ദേശം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഡിഎംഒ (ആരോഗ്യം) ഡോ. കെ.കെ രാജാറാം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ബിന്ദു തോമസ് അധ്യക്ഷയായി. 
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ രചനയും, ക്വിസ് മത്സരവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന സ്മൃതിപദം പരിപാടിയിൽ മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ പ്രദർശനം ഒരുക്കി. വലിയ ക്യാൻവാസിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സിഗ്‌നേച്ചർ രേഖപെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ  ഐഎംസിഎച്ച് കോമ്പൗണ്ടിൽ തെരുവുനാടകം, ഫ്‌ളാഷ് മോബ്, പോസ്റ്റർ പ്രദർശനം, മാനസികാരോഗ്യ ബോധവത്കരണം എന്നിവയും സംഘടിപ്പിച്ചു. ഹോളിക്രോസ് കോളേജ്, കെഎംസിടി നഴ്‌സിംഗ് കോളേജ്, പിവിഎസ് കോളേജ് എന്നിവർ പങ്കാളികളായി.
ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. വ്രജേഷ്, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. അരുൺ പ്രീത് വി, ചീഫ് നഴ്‌സിംഗ് ഓഫീസർ ശ്രീജ എന്നിവർ സംസാരിച്ചു. ടീം സൈക്യാട്രിസ്റ്റ് ഡോ. ഹർഷ, ഡോ. നാബൽ ഷാ, സൈക്യാട്രിക് സോഷ്യൽ വർക്കർ രമ്യാരാജ്, പ്രോജക്ട് ഓഫീസർമാരായ രമ്യ ചന്ദ്രൻ, സി. സുരഭി, കൗൺസിലർമാരായ ആൽബേർട്ട് സാമുവൽ, വി ശിൽപ എന്നിവർ നേതൃത്വം നൽകി.

(പടം: 1. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ലോക മാനസികാരോഗ്യ ദിനാചരണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഡിഎംഒ (ആരോഗ്യം) ഡോ. കെ.കെ രാജാറാം ഉദ്ഘാടനം ചെയ്യുന്നു

2. 1. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ലോക മാനസികാരോഗ്യ ദിനാചരണത്തിൻറെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ  ഐഎംസിഎച്ച് കോമ്പൗണ്ടിൽ അരങ്ങേറിയ ഫ്‌ളാഷ് മോബ്‌

date