Skip to main content

അറിയിപ്പുകൾ 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് കാറ്റഗറി നമ്പർ: 320/2022 ക്ലാർക്ക് ടൈപ്പിസ്റ്റ് -എസ്ടി പ്രത്യേക റിക്രൂട്ട്‌മെൻറ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

താൽക്കാലിക ഇൻസ്ട്രക്ടർ നിയമനം

പേരാമ്പ്ര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റൻറ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അഭിമുഖം ഒക്‌ടോബർ 17ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഐടിഐയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട രേഖകളും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും ഹാജരാക്കണം. ഫോൺ: 9400127797. 

ഉറുദു അധ്യാപക ഒഴിവ്

മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഉറുദു അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അഭിമുഖം നടത്തുന്നു. അസ്സൽ രേഖകളുമായി ഒക്‌ടോബർ 13ന് രാവിലെ 1030ന് ഓഫീസിൽ ഹാജരാവുക. ഫോൺ: 0495 2883117.

date