Skip to main content

മിഷൻ ഇന്ദ്രധനുഷ് 5.0 : മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ആരംഭിച്ചു

 

കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെയ്പ്പ് മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിൻറെ മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ആരംഭിച്ചു. ജില്ലയിലെ രോഗപ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ.

കുത്തിവെയ്പ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം, പൊതുജനങ്ങൾക്കായി അവബോധം നൽകുക, ആളുകളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിൻറെ പ്രചരണം നടത്തുക, സംശയങ്ങൾ ദൂരീകരിക്കുക, വാക്സിൻ എടുക്കാത്തതിൻറെ കാരണങ്ങൾ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

ആരോഗ്യവകുപ്പിൻറേയും ദേശീയ ആരോഗ്യ ദൗത്യത്തിൻറേയും നേതൃത്വത്തിൽ നടക്കുന്ന മൊബൈൽ ഐ.ഇ.സി വാഹനത്തിൻറെ ഫ്ളാഗ് ഓഫ് ഒക്ടോബർ 11ന്  സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ എ ഗീത നിർവഹിക്കും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രാജാറാം കിഴക്കേക്കണ്ടി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു എന്നിവർ  പങ്കെടുക്കും. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ടീമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

date