Skip to main content

ചിത്രരചന, ഉപന്യാസ മത്സരങ്ങൾ

 

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നവകേരള നിർമ്മാണത്തിൽ വൈദ്യത സുരക്ഷയുടെ പങ്ക് എന്ന വിഷയം അടിസ്ഥാനമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ  സംഘടിപ്പിക്കുന്നു. ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി  മൂന്ന് രചനകൾ വീതം മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോട് കൂടി  ഒക്ടോബർ 30 നകം  ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം. ചിത്രങ്ങൾ എ 4 പേപ്പറിലും ഉപന്യാസം രണ്ട് പുറത്തിൽ കവിയാതെയുമാണ് തയ്യാറാക്കേണ്ടത്. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന രചനകളിൽനിന്നാണ് സംസ്ഥാനതല വിജയികളെ തീരുമാനിക്കുക. ഫോൺ :  0495 2950002

date