Skip to main content

സാനിറ്ററി ബിൽഡിംഗ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

 

ചുഴലി ഗവ. എൽ പി സ്കൂളിൽ സാനിറ്ററി ബിൽഡിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാനിറ്ററി ബിൽഡിംഗ് ബ്ലോക്ക് നിർമ്മിച്ചത്.

ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർ വിജേഷ്, പി.ടി എ പ്രസിഡന്റ് കെ പി പ്രകാശൻ, സ്കൂൾ വികസന സമിതി ചെയർമാൻ കുരിക്കണ്ടി കുമാരൻ, എസ് എം ഇ ചെയർമാർ ഷൈജു പി.പി എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര സ്വഗതവും സ്കൂൾ എച്ച് എം അനിത പി നന്ദിയും പറഞ്ഞു.

date