Skip to main content

പോസ്റ്റ്‌ ഓഫീസ് സന്ദർശനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

 

കത്തിടപാടുകൾ കുറഞ്ഞ പുതിയ കാലത്തെ പോസ്റ്റോഫീസ് സന്ദർശനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ചേമഞ്ചേരി സബ് പേസ്റ്റോഫീസ് സന്ദർശിച്ചത്.ചേമഞ്ചേരി എയ്‌ഡഡ് യു പി സ്കൂൾ വിദ്യാർത്ഥികൾ തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതികൾ, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരംതിരിക്കൽ, രജിസ്റ്റർഡ് പോസ്റ്റൽ സർവീസിന്റെ പ്രാധാന്യം പോസ്റ്റൽ ബാങ്കിംഗ് മേൽവിലാസം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. പോസ്റ്റൽ അസിസ്റ്റന്റ് ശ്രീഷ എം എം, തപാൽ ജീവനക്കാരായ ഷികിജിത് കെകെ, അതുൽരാജ് എം കെ, അശ്വതി എന്നിവർ പോസ്റ്റോഫീസ് പ്രവർത്തനം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. വിദ്യാർത്ഥികൾ കൂട്ടുകാർക്ക് പോസ്റ്റ്‌ കാർഡ് എഴുതിയാണ് പോസ്റ്റോഫീസിൽ നിന്ന് മടങ്ങിയത്.

പോസ്റ്റൽ ദിനാചരണത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബു രാജ് നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തുവ്വക്കോട് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ പി രുഗ്മിണിയെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും റിട്ടയേഡ് പോസ്റ്റൽ ജീവനക്കാരൻ ഒ വി ഭാസ്കരനെ ബ്ലോക്ക് പ്രസിഡന്റും പൊന്നാട അണിയിച്ചു ആദരിച്ചു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സോമൻ അധ്യാപിക കെ വി അനൂത എന്നിവർ സംസാരിച്ചു.

date