Post Category
പ്രളയം :എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്തവര്‍ക്ക് അവസരം
പ്രളയ ബാധയെത്തുടര്‍ന്ന് എംപ്ലോയ്മെന്റ് രജിസ്്ട്രേഷന് പുതുക്കല്‍, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ യഥാസമയം ചെയ്യാന്‍ കഴിയാത്തവര്‍ക്കായി സമയപരിധി നീട്ടിയതായി സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന് കാര്‍ഡില്‍ 6/18 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 9/18 വരെയും 7/18 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 10/18 വരെയും 8/18 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 11 18 വരെയും പുതുക്കി നല്‍കും. ഈ കാലയളവില്‍ നിയമാനുസൃതം വിടുതല്‍ എന്‍.ജെ.ഡി. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടവര്ക്കും ഇ കാലയളവ് ബാധകമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അധിക യോഗ്യത രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷനു ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 ദിവസത്തെ അധിക സമയവും അനുവദിച്ചിട്ടുണ്ട്.
(പി.ആര്.പി. 2250/2018)
date
- Log in to post comments