Skip to main content

പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് നിയമനം

 

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് (പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നുള്ള ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 18 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർ കാർഡും സഹിതം ഡിസംബർ 12ന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0495-2382314

date