Post Category
കരകാണാ കടലലമേലെ.......
ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ്, വിൻഡ് സർഫിങ് ഡെമോ ബേപ്പൂർ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി.
അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ ട്രെയിനർമാരായ ആതിര, പ്രവീൺ, ശ്രീലേഷ്, സൂരജ്, അശ്വന്ത് എന്നിവരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡിടിപിസിയുടെയും ആർടി മിഷന്റെയും അഡ്വഞ്ചർ ടൂറിസം ക്ലബ്ബിന്റെയും നേതൃത്വത്തിലുള്ള ബേപ്പൂരിലെ സർഫിങ് പരിശീലന ക്ലബ്ബാണ് അവഞ്ച്വർ സർഫിങ് ക്ലബ്.
ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിലെ സെയിലിംഗ് ഇൻസ്ട്രക്ടർ റെയ്ത്തി ബാബാ ജിയുടെ നേതൃത്വത്തിലാണ് വിൻഡ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡെമോയിലൂടെ പൊതുജനങ്ങൾക്ക് സർഫിങ് നേരിട്ട് കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചു.
date
- Log in to post comments