Skip to main content

ബേപ്പൂരിന്റെ ആഘോഷദിനങ്ങൾക്ക് വിളംബരമോതി ഘോഷയാത്ര

 

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ആഘോഷങ്ങൾക്ക് വർണ ശബളമായ ഘോഷയാത്രയോടെ തുടക്കമായി. കയർ ഫാക്ടറി പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ മറീനയിൽ അവസാനിച്ചു. വർണ്ണാഭമായ ബലൂണുകളും പതാകകളും ഏന്തി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുക്കണക്കിന് ആളുകളാണ് അണിനിരന്നത്. 

ഘോഷയാത്രക്ക് പൊലിമയേകാൻ  ആവേശം നിറച്ച് ചെണ്ടമേളം, കോൽക്കളി, ഒപ്പന തുടങ്ങിയ വാദ്യ- കലാരൂപങ്ങളുമുണ്ടായിരുന്നു.
ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജനപ്രതിനിധികൾ, ബേപ്പൂർ ഫെസ്സ് സംഘാടകർ തുടങ്ങി നിരവധിപേർ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കുവാനായി റോഡിൻ്റെ  ഇരുവശവും നിരവധി പേരാണ്  തടിച്ചുകൂടിയത്.

date