Skip to main content

അറിയിപ്പുകൾ 

  
ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് “ സൂപ്രണ്ട് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ  കോഴിക്കോട്” എന്ന പേരിൽ എടുത്തത് ഉണ്ടായിരിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി. ഫോൺ : 9496877844, 0495 - 2380119

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് ജനുവരി നാല്, അഞ്ച് തിയ്യതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ടെണ്ടർ ക്ഷണിച്ചു 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തുന്ന പട്ടിക വർഗ്ഗ വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട (ഇടംതല,വലംതല), കുഴസ്, തുടി (വലുത്), തുടി(ചെറുത്) എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറമുകൾ ജനുവരി എട്ടിന് ഉച്ചക്ക് മൂന്ന് മണി വരെ വിതരണം ചെയ്യുന്നതാണ്. 2024 ജനുവരി 9 ന് വൈകുന്നേരം മൂന്ന് മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. ഫോൺ : 9744233620 

 ലേലം ചെയ്യുന്നു 

കോഴിക്കോട് സിറ്റി ഡി എച്ച് ക്യൂ ക്യാമ്പ് , സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി,ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ഡിസംബർ 28ന്  രാവിലെ 10.30ന് മാലൂർകുന്ന് എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10  മണി മുതൽ 10.30 വരെ മാലൂർകുന്ന് എ.ആർ ക്യാമ്പിൽ  സ്വീകരിക്കുന്നതാണ്.

date