Skip to main content

സ്‌കൂളുകളിൽ ധനശേഖരണം നടന്നു

 
പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി  ചിറയിൻകീഴ് ബ്ലോക്കിലുള്ള സ്‌കൂളുകളിൽ വിദ്യാർഥികളിൽ ഇന്ന് ധനശേഖരണം നടന്നു. ധനശേഖരണത്തിലൂടെ സംസ്ഥാന പുനർനിർമ്മിതിക്കു വേണ്ട തുക കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യം.

ചിറയിൻകീഴ് ബ്ലോക്കിനു കീഴിലെ എല്ലാ സ്‌കൂളുകളും ഈ യഞ്ജത്തിൽ പങ്കു ചേർന്നു. ശ്രീ ചിത്തിര വിലാസം ബോയ്‌സ് ഹൈസ്‌കൂൾ ഇന്നു മാത്രം 2840 രൂപയാണ് സമാഹരിച്ചത്. 
ശ്രീ ശാരദ വിലാസം ഗേൾസ് ഹൈ സ്‌കൂൾ 11000 രൂപയും ശേഖരിച്ചു.നേരത്തേ ഈ സ്‌കൂളുകളിൽ നിന്നും അഞ്ച് ലോഡ് സാധനങ്ങൾ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കായി നൽകിയിരുന്നു.

പാലവിള ഗവ. യു.പി.എസിലെ വിദ്യാർഥികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേരത്തേ തന്നെ 66,000 രൂപ സമാഹരിക്കുകയും ഈ തുകയ്ക്ക് ദുരന്തബാധിതർക്ക് ആവശ്യ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. 

കൂടാതെ വർക്കല ബ്ലോക്കിലെ ഗവ.മോഡൽ എച്ച് എസ് എസ് 5510 രൂപയും ഈ യഞ്ജത്തിലേക്കായി സമാഹരിച്ചു. ഇത്തരത്തിൽ ശേഖരിക്കുന്ന തുക സമ്പൂർണ എന്ന പോർട്ടലിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും.
(പി.ആർ.പി. 2284/2018)

date