Skip to main content

ക്രിസ്തുമസ്-പുതുവത്സരാഘോഷം

മലപ്പുറം ബി.ആർ.സി യിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെയും തെറാപ്പി സേവനം ലഭിക്കുന്ന കുട്ടികളുടേയും ക്രിസ്തുമസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മലപ്പുറം ജി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലായിരുന്നു ആഘോഷം. മലപ്പുറം നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ കൗൺസിലർ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഉഷ ടീച്ചർ, പി.ടി.എ പ്രസിഡൻറ് റിയാസ്, വെൽഫയർ കമ്മിറ്റി ചെയർമാൻ രവി, മഅ്ദിൻ പോളിടെക് എൻ.എസ്.എസ് കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ സംസാരിച്ചു.  മലപ്പുറം ബി.പി.സി പി. മുഹമ്മദലി സ്വാഗതവും മലപ്പുറം ബി.ആർ.സി ട്രെയ്‌നർ രാജൻ പി.പി നന്ദിയും പറഞ്ഞു. കുട്ടികളുടേയും എൻ.എസ്.എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും സമ്മാനവിതരണവും നടന്നു.

date