Skip to main content

ദ്വിദിന ശിൽപശാലക്ക് തുടക്കം

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ദ്വിദിന സാങ്കേതിക ശിൽപശാലക്ക് തുടക്കമായി. മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തിൽ മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മുജീബ് റഹ്‌മാൻ, ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി മുഹമ്മദ് ഹനീഫ സംസാരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് എം.എസ് സജീവ് ക്ലാസെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൽ ലത്തീഫ് സ്വാഗതവും മാനേജർ സോജൻ നന്ദിയും പറഞ്ഞു. കിഴങ്ങ് വിളകളിൽനിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണം, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ മാനദണ്ഡങ്ങൾ, മാംസ സംസ്‌കരണം, പഴ വർഗങ്ങളിൽനിന്നുള്ള ഉൽപന്ന നിർമാണം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുക്കും. പരിപാടി ഇന്ന് (ഡിസംബർ 30) സമാപിക്കും.

date