Skip to main content

കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം

കണ്ണിനും മനസിനും കുളിർമ്മ പകർന്ന് കളക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടറുടെ ചേമ്പറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി തോട്ടം ഒരുക്കിയിട്ടുള്ളത്. ജീവനക്കാരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനവും നടക്കുന്നത്. പുതുവത്സരത്തിൽ വേറിട്ട കാഴ്ച ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കളക്ടറേറ്റിലെ ജീവനക്കാർ. പൂന്തോട്ടം ഒരുക്കിയ ജീവനക്കാരെ ജില്ലാ കളക്ടർ വി.ആർ വിനോദ്, എ.ഡി.എം എൻ.എം മെഹറലി, അസി. കളക്ടർ സുമിത് കുമാർ താക്കൂർ എന്നിവർ അനുമോദിച്ചു. കളക്ടറേറ്റ് പരിസരം കൂടുതൽ സുന്ദരമാക്കാൻ കളക്ടർ നിർദേശം നൽകി.

date