Post Category
യുവജന കമ്മീഷൻ ദേശീയ യൂത്ത് സെമിനാർ അപേക്ഷകൾ ക്ഷണിച്ചു.
കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ 2024 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 'മൈന്റ് മാറ്റേഴ്സ്: യൂത്ത്, എംപവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള പതിനെട്ടിനും നാൽപതിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ ജനുവരി 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ (ksycyout...@gmail.com) എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക. ഫോൺ, 8086987262, 0471-2308630
date
- Log in to post comments