Skip to main content

26 ലൈബ്രേറിയന്മാരെ നിയമിച്ചു

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 26 ലൈബ്രേറിയന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചു. ലൈബ്രേറിയന്മാര്‍ക്കുള്ള നിയമന ഉത്തരവ് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടങ്ങളായാണ് ലൈബ്രേറിയന്മാരെ തെരഞ്ഞെടുത്ത് നിയമിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ സ്‌കൂള്‍ ലൈബ്രേറിയന്മാരുടെ നിയമനത്തിനായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനിത പോള്‍സണ്‍, ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date