Skip to main content

കം ഔട്ട് പാലക്കാട്: സംഘാടകസമിതി യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ചിറ്റൂര്‍ ഗവ കോളെജിലെ റെയിന്‍ബോ ക്ലബ്ബ്, നീതി കലക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് നടത്തുന്ന കം ഔട്ട് പാലക്കാട് എന്ന പൊതു പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി അംഗങ്ങളുടെ ശാക്തീകരണവും അവര്‍ക്കുവേണ്ടി സമൂഹത്തില്‍ പ്രത്യക്ഷമായ മാറ്റം ഉണ്ടാക്കുക എന്നതുമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ പ്രൊഫ. സി.എം മുസ്തഫ, ഡോ. വാസുദേവന്‍ പിള്ള, പ്രൊഫ. ആരതി, ജില്ലാ ശിശു വികസന ഓഫീസര്‍ ലൈജു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ശുഭ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, ജില്ലാ മിഷന്‍ കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date