Skip to main content

പുതുവത്സരാഘോഷം: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം

 

 അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ അറിയിക്കാം 
 
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര പരിപാടികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർദേശം നൽകി.

ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടും. ഇതിനോടനുബന്ധിച്ച് ദുരന്തങ്ങൾ തടയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള മതിയായ നടപടികൾ സ്വീകരിക്കാനും ആവശ്യമായ ഏകോപനം ഉറപ്പാക്കാനും എല്ലാ ഏജൻസികൾക്കും വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാ വേദികളും സംയുക്ത പരിശോധനയ്ക്ക് വിധേയമാക്കണം. ആൾക്കൂട്ട നിയന്ത്രണവും അഗ്നിശമന സൗകര്യങ്ങളും ഉറപ്പാക്കണം. എല്ലാ പരിപാടികളുടെയും സംഘാടകരുമായി ആശയവിനിമയത്തിനു ഫലപ്രദമായ മാർഗങ്ങൾ നിലനിർത്തണം. മതിയായ വൈദ്യസഹായവും ഉറപ്പാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ പറഞ്ഞു.

എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ അറിയിക്കുക. ഫോൺ നമ്പറുകൾ: 0484 242 3513/ 94 0002 1077.

date