Skip to main content
വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ഒന്നിന്

വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ഒന്നിന്

വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം നാളെ (ജനുവരി ഒന്ന്) രാവിലെ 10 ന് സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വഹിക്കും. നവകേരള മിഷന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അനുവദിച്ച മൂന്ന് കോടി തൊണ്ണൂറ് ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് 12,226 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്.  സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനാകും. എല്ലാവിധ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. 

പരിപാടിയില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, നാട്ടിക മുന്‍ എംഎല്‍എ ഗീതാഗോപി എന്നിവര്‍ മുഖ്യാതിഥികളാകും. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ സ്മിത, പ്രധാന അധ്യാപിക ടി ജി ഷീജ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date