Skip to main content
കലയുടെ കലവറ തുറന്ന് സര്‍ഗസംഗമം 

കലയുടെ കലവറ തുറന്ന് സര്‍ഗസംഗമം 

നൂറ്ദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് 2023 - 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ഗസംഗമം സംഘടിപ്പിച്ചു. കുരുന്നുകളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്നിനാല്‍ സര്‍ഗസംഗമം ശ്രദ്ധേയമായി. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ ജോയല്‍ ആന്റു, ദേവ പ്രസുതി സുധീഷ് എന്നിവരെ ആദരിച്ചു.

ആനന്ദപുരം എന്‍ എസ് എസ് ഹാളില്‍ നടന്ന സര്‍ഗസംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സന്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ബി.ആര്‍ സി സത്യബാലന്‍ മാസ്റ്റര്‍, ഡോ. സോണിയ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അന്‍സാ അബ്രഹാം, പഞ്ചായത്തംഗങ്ങളായ എ എസ് സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണി സജയന്‍, സി ഡി എസ് ചെയര്‍പേഴ്‌സന്‍ സുനിത രവി എന്നിവര്‍ സംസാരിച്ചു.

date