Skip to main content

'ടെക് മൈന്റ്‌സ്'; ഐ.എച്ച്.ആർ.ഡിക്ക് യുട്യൂബ് ചാനൽ

ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ തുടക്കവുമായി ഐ.എച്ച്.ആർ.ഡി. വിജ്ഞാന രീതികളെ ശാക്തീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ യൂട്യൂബ് ചാനൽ 'ഐ.എച്ച്.ആർ.ഡി ടെക് മൈന്റ്‌സ്' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്തിനു ഈ ചാനൽ മുതൽ കൂട്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനറേറ്റീവ് എ.ഐയെയും വിദ്യാഭ്യാസത്തിന്റെ ഭാവിയെയും ആസ്പദമാക്കി ഐ.എച്ച്.ആർ.ഡി നടത്തിയ ഇന്റർനാഷണൽ കോൺക്ലേവിൽ അവതരിപ്പിച്ച വിദഗ്ധരുടെ പ്രഭാഷണങ്ങൾ ചാനലിലൂടെ ലഭിക്കും. വിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന ജനറേറ്റീവ് എ.ഐ, വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക മാറ്റങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ടെക് മൈന്റ്‌സിലൂടെ പൊതുസമൂഹത്തിലെത്തിക്കുകയാണ് ഐ.എച്ച്.ആർ.ഡി.

date