Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: രണ്ടാംഘട്ട യോഗം ചേര്‍ന്നു

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 മായി ബന്ധപ്പെട്ട് നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രണ്ടാം ഘട്ട യോഗം ചേര്‍ന്നു.
വോട്ടര്‍ പട്ടിക പുതുക്കല്‍, റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നിലവിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ അവലോകനം ചെയ്തു. പട്ടിക പുതുക്കലിന്റെ കാലയളവില്‍ ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി. ആര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date