Skip to main content

ആദ്യ ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽസ് ആർട്ട് ഫെസ്റ്റും സമാപിച്ചു

 

പാരമ്പര്യ വസ്ത്ര നിർമ്മാണം മുതൽ കരകൗശല പ്രദർശനം വരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ ഉത്തരവാദിത്ത ടൂറിസം ആന്റ്  ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റിന് ഉജ്ജ്വല പരിസമാപ്തി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് മേള സംഘടിപ്പിച്ചത്. 

ബേപ്പൂരിൽ നിന്നുള്ള 18 യൂണിറ്റുകളും 15 ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർദേശീയ പ്രശസ്തരായ കരകൗശല വിദഗ്ധരും ടെക്സ്റ്റൈൽ ആർട്ടിസ്റ്റുകളും ഫെസ്റ്റിൽ പങ്കെടുത്തു. 

ക്രാഫ്റ്റ് രംഗത്തെ ദേശീയ അവാർഡ് ജേതാവായ ശശിധരൻ, ടാപസറ്ററി രംഗത്ത് പ്രശസ്തയായ തെലുങ്കാനയിൽ നിന്നുള്ള ദിവ്യ റാം ഷെട്ടി,  ഗുജറാത്തിലെ ബാന്തിനീയിൽ സംസ്ഥാന അവാർഡ് നേതാവ് കത്രീന സുമയ്യ എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു. പാവ നാടക രംഗത്തെ ആദ്യ കലാസമിതി സമന്വയ ആയഞ്ചേരി കുഞ്ഞിരാമൻ ടീമിന്റെ പാവ നാടക പ്രദർശനം എല്ലാ ദിവസവും ഉണ്ടായിരുന്നു.  കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ സ്റ്റാളും ഒരുക്കിയിരുന്നു. മൺപാത്ര മ്യൂറൽ രംഗത്തെ ദേശീയ പ്രശസ്തയായ പി ബി ബിഥുലയുടെ സ്റ്റാളും ഡെമോയും ഉണ്ടായിരുന്നു. മൺപാത്ര നിർമ്മാണം പഠിക്കുന്നതിന് നിരവധി ആളുകളാണ് എത്തിയത്.

സർട്ടിഫിക്കറ്റ് വിതരണം യു എൻ വുമൺ സ്റ്റേറ്റ് കൺസൽട്ടന്റ് ഡോ. പ്രീജ രാജൻ നിർവഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകല ലക്ഷ്മി നന്ദിയും പറഞ്ഞു

date