Skip to main content

ആശാഭവനിൽ പുതുവത്സരാഘോഷ പരിപാടി  സംഘടിപ്പിച്ചു

 

ജില്ലാ സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് ആസ്റ്റർ മിംസ്  ഗവ. ആശാഭവനിൽ (സ്ത്രീ) ക്രിസ്തുമസ്, പുതുവത്സരാഘോഷ പരിപാടി  സംഘടിപ്പിച്ചു. പരിപാടി കൗൺസിലർ ഡോ. അജിത ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആസ്റ്റർ വളണ്ടിയേഴ്സ് ഡിപ്പാർട്ട്മെന്റും സിവിൽ സർവ്വീസ് എക്സലൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സ്ഥാപനത്തിലേക്ക് സംഭാവനയായി നൽകിയ 68000/- രൂപയുടെ ചെക്ക് സ്ഥാപന സൂപ്രണ്ട്  വിനീതകുമാരി ഏറ്റുവാങ്ങി. ആസ്റ്റർ മിംസ് മ്യൂസിക് ക്ലബ് ഗാനമേള അവതരിപ്പിച്ചു. ചടങ്ങിൽ ശ്രീ മുഹമ്മദ് ഹസീം (മാനേജർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ്) പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. ആസ്റ്റർ മിംസ് ലെ ഡോക്ടർ നിയാസ്, സൈക്കോ സോഷ്യൽ പ്രൊജക്ട് മാനേജർ ധന്യ എന്നിവർ സംസാരിച്ചു.  സർവ്വീസ് എക്സലൻസ് മാനേജർ റിൻസി, ഗവ. ആശാഭവൻ(സ്ത്രീ) ജീവനക്കാർ, താമസക്കാർ, ആസ്റ്റർ മിംസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date