Skip to main content

അറിയിപ്പുകൾ 

 

എന്യുമറേറ്റർമാരെ നിയമിക്കുന്നു 

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും വാക്ക് ഇൻ- ഇന്റർവ്യു  നടത്തുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരും, മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി സ്മാർട്ഫോൺ ഉണ്ടായിരിക്കേണ്ടതാണ്.  പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടിക്കാഴ്ച സമയത്ത് ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0495 2376364   

താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന്

2024 ജനുവരി മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ തഹസിൽദാർ അറിയിച്ചു. 
 
ജൂനിയർ റിസർച്ച് ഫെലോ നിയമനം 

മലപ്പുറം ഗവ.കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി - എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക സാലറി, ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിലോ ഉള്ള മാസ്റ്റർ ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. സിഎസ്ഐആർ /യുജിസി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 31 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 18. ഫോൺ : 9496842940  gcmalappuram.ac.in 

പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നു 
  
ബിപിഎൽ  വിഭാഗത്തിൽപ്പെട്ട  പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ സട്രിപ് ലഭിക്കുന്നതിനും പുതിയതായി ഗ്ലൂക്കോമീറ്റർ ലഭിക്കുന്നതിനും അപേക്ഷകൾ ക്ഷണിച്ചു. അക്ഷയ മുഖേനയോ നേരിട്ടോ www.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ സുനീതി പോർട്ടൽ വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. (https://suneethi.sjd.kerala.gov.in) 0495-2371911, 8714621986  

രേഖകൾ ഹാജരാക്കണം 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്  2017 നും അതിനു മുമ്പും ഉളള വർഷങ്ങളിലും അധിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ച അംഗങ്ങളിൽ ആനുകൂല്യം കൈപ്പറ്റാൻ ഇതുവരേയും രേഖകൾ ഹാജരാക്കാത്തവർ നിലവിൽ ഫണ്ട് ലഭ്യമായതിനാൽ ജനുവരി മൂന്നിന് മുമ്പായി രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2384006

date