‘കുടുംബശ്രീ ഷോപ്പി' പ്രവര്‍ത്തനം ആരംഭിച്ചു
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണനം ഉറപ്പാക്കുന്നതിനായി 'കുടുംബശ്രീ ഷോപ്പി' സ്ഥിര വിപണനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത ഉറപ്പാക്കി മിതമായ നിരക്കില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.അഞ്ച് ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം .
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സി ഡി എസി ന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 40 സംരംഭക യൂണിറ്റുകള്‍ക്ക് ഔട്ട്‌ലെറ്റ് മുഖേന വിപണി കണ്ടെത്താന്‍ സാധിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജലജഗോപന്‍ അധ്യക്ഷയായി. ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി ജയമോള്‍, സ്ഥിര സമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments