Post Category
തൊഴില്‍ മേള
കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയും കൂടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ഫെബ്രുവരി 10 ന് രാവിലെ ഒന്‍പത് മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂളില്‍ 'കണക്ട് '2കെ24' മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിങ്, ഓട്ടോമൊബൈല്‍ ഐ റ്റി, ഐഡ്യൂക്കേഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, റീറ്റെയില്‍ തുടങ്ങിയ വിവിധ മേഖലകളിലെ 40 കമ്പനികള്‍ പങ്കെടുക്കും
പ്രായപരിധി: 18-45 ബയോഡേറ്റയുടെ മൂന്ന് കോപ്പിയും വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും കൊണ്ടുവരണം. കുടുംബശ്രീ സി ഡി എസ്സുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം രാവിലെ ഒന്‍പത് മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍. ഫോണ്‍ 0474 2794692.
date
- Log in to post comments