Skip to main content
ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍

ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍

ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നവസംരംഭസാധ്യതകള്‍, വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ എന്നിവയുടെ ബോധവത്കരണമാണ് ലക്ഷ്യം. സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍, വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവിധ സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ഉണ്ടായിരുന്നു.

2023-2024 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തില്‍ 108 പുതുസംരംഭങ്ങള്‍ ആരംഭിച്ചു. സംരംഭകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംശയദൂരീകരണത്തിനുമായി തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തി.

  പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് റെജി ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജലജാ ഗോപന്‍ അധ്യക്ഷയായി. വ്യവസായ വാണിജ്യ വകുപ്പ് ഇ ഡി ഇ ഷിജിന ഷംസ് ക്ലാസ് നയിച്ചു.

date