Skip to main content
പാലിയേറ്റീവ് കുടുംബസംഗമം

പാലിയേറ്റീവ് കുടുംബസംഗമം

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെയും പരിധിയിലുള്ള സെക്കന്ററി ലെവല്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍ അധ്യക്ഷനായി.

കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, പഞ്ചായത്തംഗങ്ങളായ എസ് ഷാനി, കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ആശ - കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ദേവ്കിരണ്‍, ആശ്രയ സങ്കേതം ജനറല്‍ സെക്രട്ടറി കലയപുരം ജോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജു കടയ്ക്കലിന്റെ മാജിക് ഷോയും സംഗീതപരിപാടിയും അരങ്ങേറി. ആശുപത്രി ജീവനക്കാരും കലാപരിപാടി അവതരിപ്പിച്ചു.

date