Skip to main content

പ്രസംഗ മത്സരം

നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തില്‍ ഫെബ്രുവരി ഒന്നിന് 18 നും 25 നും ഇടയില്‍ പ്രായമുള്ള കൊല്ലം ജില്ലക്കാരായവര്‍ക്ക് പങ്കെടുക്കാം ഓണ്‍ലൈനായി നടത്തുന്ന മത്സരത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ നാല് മിനുട്ട് സമയമാണ് അനുവദിക്കുക.  

ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാനും അവസരം ലഭിക്കും. അവസാന തീയതി : ഫെബ്രുവരി 15. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍- 7558892580  

date