Post Category
നെല്ല് സംഭരണം: മില്ലുടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും 2018 - 19 സീസണിലേക്ക് നെല്ല് സംഭരിച്ച്, അരിയാക്കാന്‍ താല്‍പ്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കുകയും സപ്ലൈകോ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കുകയും വേണം. താല്‍പ്പര്യമുള്ള മില്ലുടമകള്‍ സെപ്തംബര്‍ 18, 19 തിയതികളില്‍ സപ്ലൈകോ ഹെഡ് ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ സപ്ലൈകോയുടെ www.supplycopaddy.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.4082/18
date
- Log in to post comments