Skip to main content

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; ജെറോമിക് ജോർജ് മികച്ച കളക്ടർ, തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

റവന്യൂസർവേ - ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ - ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ഫെബ്രുവരി 24നു വൈകിട്ടു നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ)എൽ.ആർ- പി.എൻ. പുരുഷോത്തമൻ(കോഴിക്കോട്)ആർ.ആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്)ഡി.എം.- ഉഷ ബിന്ദുമോൾ കെ. (എറണാകുളം)എൽ.എ.- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം)എൽഎ- എൻഎച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

മികച്ച തഹസിൽദാർ (ജനറൽ) ആയി ഷാജി വി.കെ. (സുൽത്താൻബത്തേരി)ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി)മനോജ് കുമാർ എം.കെ. (പയ്യന്നൂർ)അരുൺ ജെ.എൽ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തഹസിൽദാർ (എൽ.ആർ) വിഭാഗത്തിൽ സിതാര പി.യു (മാനന്തവാടി)സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്)മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്) എന്നിവരും മികച്ച തഹസിൽദാർ (ആർ.ആർ) വിഭാഗത്തിൽ മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ)മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഷിഹാനാസ് കെ.എസ്. (എൽഎ ജനറൽതിരുവനന്തപുരം)സ്‌കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ)മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്) വിഭാഗത്തിൽ വല്ലഭൻ സി. (എൽ.എ. എൻ.എച്ച്. 966 ഗ്രീൻഫീൽഡ്മഞ്ചേരിമലപ്പുറം) എന്നിവരും അർഹരായി.

ഫെബ്രുവരി 24നു വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർമന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻകെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സ്തുത്യർഹവുമായ സേവനങ്ങൾ നൽകിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത്മികവിനുള്ള  പുരസ്‌കാരങ്ങൾ നൽകുന്നത് വഴി പ്രവർത്തന മികവ് വർധിക്കാൻ മുഴുവൻ ജീവനക്കാർക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് പുരസ്‌കാരങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നു റവന്യൂ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പുരസ്കാരങ്ങൾ സംബന്ധിച്ച വിശദമായ പട്ടിക ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

Revanue%20awards%202024%20list.pdf

പി.എൻ.എക്‌സ്. 807/2024

 

date